12 February, 2022 03:48:25 PM


പാലായിൽ നിന്നും ഇന്നലെ രാത്രി മോഷ്ടിച്ച സ്കൂട്ടറുമായി മേസ്തിരി പിടിയിൽ



പാലാ: കട്ടക്കയം റോഡിൽ ഫെഡറൽ ബാങ്ക് എടിഎമ്മിനു മുന്നിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ച കേസ്സിൽ തമിഴ്നാട് മാർത്താണ്ഡം സ്വദേശിയും പാലാ പയപ്പാറിൽ താമസക്കാരനുമായ മേസ്തിരിപ്പണിക്കാരൻ വേദ നിക്സണെ (46) പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 8.15-നാണ് എടിഎമ്മിനു മുന്നിൽ നിന്നും ആക്ടിവാ സ്കൂട്ടര്‍ മോഷണം പോയത്. വളളിച്ചിറ കല്ലിൽ സനൽ കുമാറിന്‍റെ സ്കൂട്ടറാണ് മേസ്തിരി മോഷ്ടിച്ചത്. 

പാലാ സി.ഐ. കെ.പി. ടോംസൺ, പ്രിൻസിപ്പൽ എസ്. ഐ. എം.ഡി. അഭിലാഷ് , എസ്. ഐ. പ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ എസ്. ഐ. പ്രകാശ് പട്രോളിംഗ് നടത്തവേ, ഹെൽമെറ്റുമായി നടന്നു വരുന്ന കണ്ട വേദ നിക്സണെ ചോദ്യം ചെയ്തപ്പോഴാണ് സ്കൂട്ടർ മോഷ്ടാവാണെണ് മനസ്സിലായത്. പയപ്പാറിലെ വീടിനു പിന്നിൽ നിന്ന് സ്കൂട്ടര്‍ കണ്ടെടുത്തു. ഇന്ന് വൈകിട്ട് പാലാ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K