13 February, 2022 08:21:46 PM


ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡിൽ ഇടം നേടി പി.എസ്. മനോജ് കുമാർ



കോട്ടയം: 32 കവിതകളിലൂടെ ആദ്യമായ് മനുഷ്യന്‍റെ ജനനം മുതൽ ബാല്യ, കൗമാര, യൗവന, വാർദ്ധക്യ ദുരവസ്ഥകളിലൂടെ മരണം വരെയും മരണാനന്തരവും മനോഹരമായ വരികളി ലൂടെ വർണ്ണിക്കുന്ന ഭ്രാന്ത് പൂക്കാത്തൊരിടം എന്ന കവിതാ സമാഹാരത്തിലൂടെ ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡിൽ ഇടം നേടി പി.എസ്. മനോജ് കുമാർ. ഗ്രീസിൽ നടന്ന പനോരമ ഇന്‍റർനാഷണൽ സാഹിത്യോത്സവം 2022ൽ പങ്കെടുത്ത കവിയും എഴുത്തുകാരനുമാണ്. കോട്ടയം, കുറിച്ചി സ്വദേശിയായ ഇദ്ദേഹം പ്രശസ്ത കഥകളിനടനായിരുന്ന പരേതനായ കുറിച്ചി സുകുമാരൻ കുട്ടിയുടെയും ജാനമ്മയുടെ മകനാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K