15 February, 2022 11:38:11 AM


അയ്മനത്തെ പിആർഡിഎസ് ഓഫിസ് പൊളിക്കാൻ പൊലീസ്; പ്രദേശത്ത് സംഘർഷാവസ്ഥ



കോട്ടയം: അയ്മനം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന പി.ആർ.ഡി.എസ് ഓഫിസ് പൊളിച്ചു മാറ്റാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ പൊലീസ് സംഘം എത്തിയതിനെ തുടർന്നു പ്രദേശത്ത് സംഘർഷം. കെട്ടിടം പൊളിച്ചു മാറ്റാൻ എത്തിയ പൊലീസ് സംഘത്തെ തടയാൻ വിശ്വാസികളിൽ ഒരു വിഭാഗം കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി.


ആത്മഹത്യാ ഭീഷണി മുഴക്കിയ വിശ്വാസികളെ അനുനയിപ്പിക്കാൻ പൊലീസും, പഞ്ചായത്ത് അധികൃതരും ചേർന്നു ശ്രമം തുടരുകയാണ്. സ്ഥലത്ത് സംഘർഷാവസ്ഥയും നില നിൽക്കുന്നുണ്ട്.  മണ്ണെണ്ണയും പെട്രോളും കയ്യിലെടുത്താണ് വിശ്വാസികൾ മന്ദിരത്തിനു മുകളിൽ കയറി നിൽക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K