17 February, 2022 05:21:12 PM


കോട്ടയം നഗരമധ്യത്തില്‍ ഓട്ടോയില്‍ സ്വകാര്യ ബസ് ഇടിച്ചു; വൻ ഗതാഗതക്കുരുക്ക്


കോട്ടയം: നഗരമധ്യത്തില്‍ എം സി റോഡിൽ വയസ്ക്കരയിലേക്ക് തിരിയുന്ന ഭാഗത്ത് വാഹനാപകടം. ഗുഡ്‌സ് ഓട്ടോയില്‍ സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. കോട്ടയം കൈനടി റൂട്ടിലോടുന്ന പൊന്നു എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തെ തുടര്‍ന്ന് നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക് ഉണ്ടായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K