19 February, 2022 08:06:04 AM


ബ്ര​സീ​ലി​ൽ പ്ര​ള​യം, മ​ണ്ണി​ടി​ച്ചി​ൽ: മ​ര​ണം 117 ആ​യി; 200ഓളം പേ​രെ കാ​ണാ​താ​യി



പെ​ട്രോ​പോ​ളീ​സ് : ബ്ര​സീ​ലി​ലെ റി​യോ​ഡി ജ​നീ​റോ മേ​ഖ​ല​യി​ൽ ക​ന​ത്ത​മ​ഴ​യി​ലും മ​ണ്ണി​ടി​ച്ചിലി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 117 ആ​യി. 200ഓളം പേ​രെ കാ​ണാ​താ​യി. മ​ര​ണ​സം​ഖ്യ ഉ​യ​രാ​നാ​ണ് സാ​ധ്യ ത​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പെ​ട്രോ​പോ​ളീ​സ് ന​ഗ​ര​ത്തി​ലാ​ണ് ക​ന​ത്ത പ്ര​ള​യ​മു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ മ​ണ്ണി​ന​ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു. ദു​ര​ന്ത​മു​ണ്ടാ​യ സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 2011 ജ​നു​വ​രി​ൽ ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യി​ൽ 900 പേ​രാ​ണു മ​രി​ച്ച​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K