19 February, 2022 09:33:21 PM


കോട്ടയം കുടയംപടിയിൽ കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് 2 പേർക്ക് പരിക്ക്



കോട്ടയം: കുടയംപടിയിൽ നിയന്ത്രണം വിട്ട കാർ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോയിൽ ഇടിച്ച് 2 പേർക്ക് പരിക്കേറ്റു. ഇന്ന് രാത്രി 8.30 ഓടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് വന്ന കാർ റോഡരികിലെ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുമ്പോട്ട് നിരങ്ങി നീങ്ങിയ ഓട്ടോ സമീപത്തെ വെയ്റ്റിങ് ഷെഡ് തകർത്തു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K