19 February, 2022 11:10:28 PM


ഏറ്റുമാനൂരില്‍ റോഡ് മുറിച്ചുകടക്കവെ ലോറിയിടിച്ച് വയോധികന് പരിക്ക്



ഏറ്റുമാനൂര്‍: റോഡ് മുറിച്ചുകടക്കവെ ലോറിയിടിച്ച് വയോധികന് പരിക്ക്. എം.സി.റോഡില്‍ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിന് പടിഞ്ഞാറെനടയില്‍ ഇന്ന് വൈകിട്ട് ഏഴ് മണിയോടെ ഉണ്ടായ അപകടത്തില്‍ ചന്ദ്രന്‍ (67) എന്നയാള്‍ക്കാണ് പരിക്കേറ്റത്. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കവെ എറണാകുളം ഭാഗത്തേക്കു പോകുകയായിരുന്ന ചരക്ക് ലോറി ഇടിക്കുകയായിരുന്നു. ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റുമാനൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K