21 February, 2022 10:57:14 AM


ബസിനുള്ളിൽ ശല്യം ചെയ്ത വയോധികനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് പെൺകുട്ടി



കോട്ടയം: ചിങ്ങവന്നത്ത് കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ യാത്രക്കാരിയായ പെൺകുട്ടിയെ ശല്യം ചെയ്ത വയോധികനെതിരെ രൂക്ഷമായ പ്രതികരണവുമായി പെൺകുട്ടി. പെൺകുട്ടിയുടെ പ്രതികരണത്തിനൊപ്പം ചേർന്ന യാത്രക്കാരും, കെ.എസ്.ആർ.ടി.സി ജീവനക്കാരും ചേർന്ന് ബസ് പൊലീസ് സ്റ്റേഷനു മുന്നിൽ നിർത്തി ശല്യക്കാരനെ പൊലീസിനു കൈമാറി.

മദ്യലഹരിയിലായിരുന്ന വയോധികനെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം. അടൂരിൽ നിന്നും കോട്ടയത്തിനു വരികയായിരുന്നു കെ.എസ്.ആർ.ടി.സി  ബസിനുള്ളിലുണ്ടായിരുന്ന വയോധികൻ യാത്രക്കാരിയായ പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്യുകയായിരുന്നു. ഇതിനെതിരെ പ്രതികരിച്ച പെൺകുട്ടിയ്‌ക്കെതിരെ ഇയാള്‍ തിരിഞ്ഞു. തുടർന്നാണ്, യാത്രക്കാരും ബസ് ജീവനക്കാരും ശല്യക്കാരനെതിരെ പ്രതികരിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K