21 February, 2022 05:18:36 PM


തിരുവനന്തപുരം സ്വദേശി കോട്ടയത്ത് മീനച്ചിലാറ്റില്‍ മുങ്ങി മരിച്ചു



കോട്ടയം: കോട്ടയത്ത് താഴത്തങ്ങാടിയിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. അറുപറയിൽ പ്രവർത്തിക്കുന്ന അൽ അമീൻ ഫർണിച്ചർ സ്ഥാപനത്തിലെ ജീവനക്കാരൻ തിരുവനന്തപുരം കളിയിക്കാവിള സ്വദേശി ഷാജി (34) യാണ് മരിച്ചത്. താഴത്തങ്ങാടി അറുപറയിലാണ് സംഭവം. 

സുഹൃത്തുക്കളായ മറ്റ് രണ്ട് പേർക്കൊപ്പം നീന്തുന്നതിനിടെ ഷാജി മുങ്ങി പോകുകയായിരുന്നു. മറ്റ് രണ്ട് പേരും നീന്തി രക്ഷപ്പെട്ടു. അര മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് ഷാജിയുടെ മൃതദേഹം കോട്ടയത്തുനിന്നും എത്തിയ അഗ്നിരക്ഷാ സേനയുടെ സ്‌കൂബാ സംഘം കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K