21 February, 2022 05:33:55 PM


കോട്ടയം ദിവാൻ കവലയിലെ കോൺഗ്രസിന്‍റെ വിവാദ സ്തൂപം പൊളിച്ചു മാറ്റി



കോട്ടയം: മൂലവട്ടം ദിവാൻ കവലയിലെ കോൺഗ്രസിന്റെ വിവാദ സ്തൂപം പൊളിച്ചു മാറ്റി. ജില്ലാ കളക്ടറുടെ നിർദേശത്തെ തുടർന്നാണ് സ്തൂപം പൊളിച്ചു മാറ്റിയത്. ഈ സ്തൂപത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നു സി.പി.എമ്മിന്റെ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള അലങ്കാരപ്പണികളും, കമാനങ്ങളും പൊളിച്ച് നീക്കിയത് വിവാദമായിരുന്നു. ഈ വിഷയത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ്, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി രാഹുൽ മറിയപ്പള്ളി എന്നിവർക്കെതിരെ ചിങ്ങവനം പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സ്തൂപം പൊളിച്ചു നീക്കിയത്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K