22 February, 2022 08:25:44 AM


മോനിപ്പള്ളിയിൽ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു



കോട്ടയം: കുറവിലങ്ങാട് മോനിപ്പള്ളിയിൽ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. നെടുമ്പാശ്ശേരി എയർപോർട്ടിൽ സുഹൃത്തിനെ യാത്രയാക്കി തിരികെ മടങ്ങിയ പന്തളം പറന്തൽ തൊട്ടിലു വിളവീട്ടിൽ ഗോപാലകൃഷ്ണപിള്ള മകൻ ശ്രീജിത്ത് (33), പറന്തൽ കലതി വിളയിൽ മനോജ് (33) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചെ 5.30നാണ് അപകടം ഉണ്ടായത്.  ടോറസോടിച്ചിരുന്ന സോമൻ (35) നെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് റോഡിൽ കിടന്ന ഇരുവരെയും കുറവിലങ്ങാട് പൊലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K