27 February, 2022 02:30:25 PM


പാലാ പുലിയന്നൂര്‍ ക്ഷേത്രത്തില്‍ ഉല്‍സവത്തിനായി കൊണ്ടു വന്ന രണ്ട് ആനകള്‍ ഇടഞ്ഞു



പാലാ: പുലിയന്നൂര്‍ ക്ഷേത്രത്തില്‍ ഉല്‍സവത്തിനായി കൊണ്ടു വന്ന രണ്ട് ആനകള്‍ ഇടഞ്ഞു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. എഴുന്നള്ളിപ്പിന് എത്തിച്ച ഉണ്ണിപ്പള്ളി ഗണേശന്‍ എന്ന ആനയാണ് ആദ്യം ഇടഞ്ഞത്. ഇത് കണ്ട് വിരണ്ട കണ്ണന്‍ എന്ന ആനയും ഇടയുകയായിരുന്നു.

ഉണ്ണിപ്പള്ളി ഗണേശനെ ഉടന്‍ തന്നെ തളച്ചു. പാപ്പൻമാർ ഏറെ ശ്രദ്ധിച്ചതോടെ അനിഷ്ട സംഭവങ്ങൾ ഒഴിവായി. ക്ഷേത്രത്തിന്റെ മീറ്ററുകൾ മാത്രം അകലെ നിന്ന് ഉണ്ണിപ്പിള്ളി ഗണേശനെ പാപ്പാന്മാർ ചേർന്നു തളച്ചു.

കാളകുത്തി കണ്ണനെ സമീപത്തെ കുറ്റിക്കാട്ടിൽ കയറ്റിയാണ് പാപ്പാന്മാർ തളച്ചത്. ഉത്സവത്തിന്റെ ഭാഗമായി രാവിലെയുള്ള എഴുന്നെള്ളത്ത് ചടങ്ങുകൾക്കായി കൊമ്പന്മാരെ കുളിപ്പിക്കുന്നതിനിടെയാണ് സംഭവം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K