27 February, 2022 08:21:40 PM


ഒറ്റയ്ക്ക് താമസിച്ചിരുന്ന റിട്ട. എസ്. ഐ. മരിച്ച നിലയില്‍; മൃതദേഹത്തിന് 2 ദിവസത്തെ പഴക്കം



പാലാ: കിടങ്ങൂരിൽ റിട്ടയേര്‍ഡ് എസ്.ഐ.യെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നുതോട് കോയിത്തുരുത്തില്‍ റോയി ജോര്‍ജ്ജ് (60) നെയാണ് ഇന്നലെ അയല്‍വാസികള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളൊറ്റക്കായിരുന്നു താമസം. ഭാര്യ ബീഹാറില്‍ നഴ്‌സ് ആണ്. മക്കള്‍ ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നു. 2018-ല്‍ കോഴിക്കോട് സിറ്റി ട്രാഫിക് എസ്.ഐ. ആയാണ് സര്‍വ്വീസില്‍ നിന്നും വിരമിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് കിടങ്ങൂര്‍ സി.ഐ. കെ.ആര്‍. ബിജു പറഞ്ഞു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം തോന്നിക്കുന്നുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K