04 March, 2022 07:40:45 AM


കി​ഴ​ക്ക​ൻ റു​മേ​നി​യ​യി​ൽ ​ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു; ഏ​ഴ് സൈ​നി​ക​ർ മ​രി​ച്ചു



ബു​ക്കാ​റെ​സ്റ്റ്: കി​ഴ​ക്ക​ൻ റു​മേ​നി​യ​യി​ൽ ക​രി​ങ്ക​ട​ലി​നു സ​മീ​പം മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് ഏ​ഴ് സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ മ​രി​ച്ചു. എ​യ​ർ​ഫീ​ൽ​ഡി​ൽ നി​ന്ന് 11 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഗു​രാ ദൊ​ബ്രോ​ഗെ​യി​ൽ ഐ​എ​ആ​ർ 330 പ്യൂ​മ ഹെ​ലി​കോ​പ്ട​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​ടു​ത്തി​ടെ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ വ്യോ​മ​ദു​ര​ന്ത​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്. ആ​ശ​യ​വി​നി​മ​യം ന​ഷ്‌​ട​പ്പെ​ട്ട് റ​ഡാ​റി​ൽ നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യ ര​ണ്ട് മി​ഗ്-21 ലാ​ൻ​സ് ആ​ർ വി​മാ​ന​ങ്ങ​ളെ തി​ര​യു​ക​യാ​യി​രു​ന്ന ഹെ​ലി​കോ​പ്ട​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K