06 March, 2022 08:34:34 PM


കോട്ടയം ജില്ലാ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഏറ്റുമാനൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു



ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ ആരംഭിച്ച കോട്ടയം ജില്ലാ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. കോട്ടയം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജെ. സന്തോഷ്‌കുമാറിന്‍റെ അദ്ധ്യക്ഷതയില്‍ മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തോമസ് ചാഴിക്കാടന്‍ എം.പി., ഏറ്റുമാനൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലിജോര്‍ജ്, കൊച്ചിന്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ ഡയറക്ടര്‍ ഗര്‍വ്വാസിസ്, വാര്‍ഡ്‌ മെമ്പര്‍ രശ്മി ശ്യാം എന്നിവര്‍ പങ്കെടുത്തു.  ജില്ലാ പോലീസ് മേധാവി ഡി ശില്പ സ്വാഗതവും ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഓ രാജേഷ്‌ കുമാര്‍ സി.ആര്‍ നന്ദിയും പറഞ്ഞു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K