06 March, 2022 09:09:24 PM


നവീകരിച്ച കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം ചെയ്തു



കുറവിലങ്ങാട്: നവീകരിച്ച കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച കടുത്തുരുത്തി എംഎല്‍എ മോൻസ് ജോസഫ്‌ ശിലാഫലകം അനാഛാദനം ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിർമ്മലാ ജിമ്മി മുഖ്യപ്രഭാഷണം നടത്തി.


കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്‍റ് മിനി മത്തായി, കോട്ടയം ജില്ലാ അഡീഷണൽ എസ്. പി. സുരേഷ് കുമാർ എസ്, ജനമൈത്രി പോലീസ് ജാഗ്രതാ സമിതിയംഗം പ്രൊഫ. ഡോ.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. വൈക്കം ഡി. വൈ. എസ്. പി എ.ജെ തോമസ് സ്വാഗതവും കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ എസ്എച്ച്ഓ സജീവ് ചെറിയാൻ നന്ദിയും പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K