08 March, 2022 04:31:11 PM


പാലായിൽ ആൾതാമസമില്ലാത്ത വീട്ടിലെ കിണറ്റിൽ മധ്യവയസ്കന്‍ മരിച്ചനിലയിൽ



പാലാ: ഇടപ്പാടിയിൽ ആൾതാമസമില്ലാത്ത വീട്ടിലെ കിണറ്റിൽ  മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. ഇടപ്പാടി ആനന്ദ ഷണ്മുഖ ക്ഷേത്രത്തിനു തൊട്ടടുത്തുള്ള വീടിനടുത്ത് കിണറ്റിലാണ് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടത്. ഇടപ്പാടി മുല്ലശ്ശേരി  ഗിരീഷ് കുമാർ (49) ആണ് മരിച്ചത്. ഇയാളെ 27 ആം തീയതി മുതൽ കാണാതായിരുന്നു. 

വീട് വാടകയ്ക്ക് എടുക്കാനായി എത്തിയവർ വീടും പരിസരവും നിരീക്ഷിക്കുന്നതിന് ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ വിവരം ഫയർഫോഴ്സിലും പാലാ പോലീസിലും അറിയിച്ചു. ഫയർഫോഴ്സ് മൃതദേഹം കിണറ്റിൽ നിന്നും പുറത്തെടുത്തു. പാലാ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.  മൃതദേഹം കോവിഡ് പരിശോധനയ്ക്കുശേഷം പോസ്റ്റ് മോർട്ടത്തിനായികോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K