12 March, 2022 04:18:04 PM


മറിയപ്പള്ളി പാറമടക്കുളത്തിൽ വീണ ലോറി കരയ്ക്ക് എത്തിച്ചു; ഡ്രൈവർ മരിച്ചു



കോട്ടയം: മറിയപ്പള്ളി മുട്ടത്തെ പാറമടക്കുളത്തിൽ വീണ ലോറി കരയ്ക്ക് എത്തിച്ചു. ഡ്രൈവർ തിരുവനന്തപുരം കരുമാനൂര്‍ പാറശാല സ്വദേശി എസ്.എസ് ഭവനില്‍ ബി.അജികുമാറിനെ ലോറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പോലീസിന്റെയും ഫയർ ഫോഴ്‌സിന്‍റെയും നേതൃത്വത്തിലുള്ള സംഘമാണ് ശനിയാഴ്ച്ച വൈകുന്നേരം 4 മണിയോടെ ലോറി പാറക്കുളത്തിൽ നിന്നും കരയ്ക്ക് എത്തിച്ചത്.


പ്രദേശത്തെ ഗോഡൗണിൽ വളം കയറ്റാൻ എത്തിയ ലോറിയാണ് ഇന്നലെ രാത്രി അപകടത്തിൽപ്പെട്ടത്. വളവുതിരിയുന്നതിനിടെ തിട്ടയിടിഞ്ഞ് പാറമടയിൽ വീഴുകയായിരുന്നു. ലോറി പാറമടയുടെ ആഴത്തിലേയ്ക്കു മുങ്ങിപ്പോയിരുന്നു. ഇന്നലെ രാത്രി മുതൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ടായിരുന്നു എങ്കിലും കുളത്തിലെ ചെളിയിൽ കിടന്നതുമൂലം ലോറി ഉയർത്താൻ താമസം നേരിട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K