12 March, 2022 10:59:01 PM


ഏറ്റുമാനൂരിൽ പട്ടിത്താനത്ത് ടാങ്കർ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു



ഏറ്റുമാനൂർ:ഏറ്റുമാനൂരിൽ എംസി റോഡിൽ പട്ടിത്താനത്ത് ടാങ്കർ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ഏറ്റുമാനൂർ കുറുമുള്ളൂർ ചെട്ടിക്കൽ ആനന്ദന്റെ മകൻ ഉണ്ണികുട്ടൻ (28) ആണ് മരിച്ചത്.  ശനിയാഴ്ച രാത്രി  എട്ടരയോടെ എംസി റോഡിലായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിൽ ഇതേ ദിശയിൽ തന്നെ എത്തിയ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ യുവാവിനെയും ബൈക്കിനെയും മീറ്ററുകളോളം ടാങ്കർ വലിച്ചുകൊണ്ടുപോയി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 9.4K