13 March, 2022 07:19:53 PM


ആടിനെ മോഷ്ടിച്ച് കൊണ്ടുപോയി കൊന്ന് ഇറച്ചിയാക്കി; അയല്‍വാസി പിടിയില്‍



പാലാ: അയല്‍വാസിയുടെ ആടിനെ മോഷ്ടിച്ചയാള്‍ പിടിയില്‍. വള്ളിച്ചിറ കുടക്കച്ചിറ ഭാഗത്തുള്ള വരകാപ്പിള്ളില്‍ സരോജിനി എന്ന സ്ത്രീ വളര്‍ത്തിവന്നിരുന്നതും ഗര്‍ഭിണി ആയിരുന്നതുമായ ആടിനെ മോഷ്ടിച്ച് കൊണ്ടുപോയി കൊന്ന് ഇറച്ചിയാക്കി എന്ന കുറ്റത്തിന്  സരോജിനിയുടെ അയല്‍വാസിയായ കുടക്കച്ചിറ കിഴക്കേചേനാല്‍ സാജു ജോസഫ് (45) എന്നയാളെ പാലാ പോലീസ് സ്റ്റേഷന്‍  സബ്ബ് ഇന്‍സ്പെക്ടര്‍ മുകേഷ് ടി.ഡി. അറസ്റ്റ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K