16 March, 2022 08:48:58 PM


വൈക്കത്ത് വീട്ടമ്മയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണ്ണമാല മോഷ്ടിച്ച യുവാവ് അറസ്റ്റില്‍



വൈക്കം: വീട്ടമ്മയുടെ  കഴുത്തില്‍ കിടന്ന  50 ഗ്രാം തുക്കം വരുന്നതും 2,00,000/- രുപ വിലമതിക്കുന്നതുമായ സ്വര്‍ണ്ണമാല മോഷ്ടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ടി.വി.പുരം കളയത്ത് വീട്ടില്‍ അശോകന്‍റെ മകന്‍ അഭിലാഷ് (45) ആണ് വൈക്കം പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ 14ന് രാത്രി 9.50 മണിക്കാണ് ചെമ്മനത്തുകര സ്വദേശിയായ വീട്ടമ്മയുടെ മാല മോഷണം പോയത്. വൈക്കം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഏ.ജെ തോമസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വൈക്കം എസ്.എച്ച്.ഒ  കൃഷ്ണൻ പോറ്റി,  എസ് ഐ അബ്ദുള്‍ സമദ്, ഏ എസ് ഐ പ്രമോദ്, സി.പി.ഒ സെയ്ഫൂദ്ദീൻ , സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് ഇന്ന്  അറസ്റ്റു ചെയ്തത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K