17 March, 2022 08:45:47 PM


230 ഗ്രാം കഞ്ചാവുമായി കോട്ടയം നഗരമധ്യത്തില്‍ യുവാവ് പിടിയിൽ



കോട്ടയം: വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ പുളിമൂട് ജംഗ്ഷൻ ഭാഗത്ത് കഞ്ചാവ് പൊതിഞ്ഞ് വില്പനയ്ക്കായി കയ്യിൽ സൂക്ഷിച്ചുവച്ചിരുന്ന യുവാവ് അറസ്റ്റില്‍ പെരുമ്പായിക്കാട് എസ്.എച്ച് മൌണ്ട് പുത്തൻപറമ്പിൽ വീട്ടില്‍ പി.ജെ. പീറ്ററിന്‍റെ മകന്‍ ജോൺസണ്‍ പി.പി (39) യാണ് 230 ഗ്രാം കഞ്ചാവുമായി ഇന്ന് രാവിലെ 9 മണിയോടെ പിടിയിലായത്. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡൻസാഫ് പോലീസ് ഉദ്യോഗസ്ഥർ, എസ്.ഐ ശ്രീജിത്ത്.ടി, എസ്.സി.പി.ഒ ലിബു ചെറിയാൻ, ദീപു,  എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K