18 March, 2022 08:08:23 PM


കടം കൊടുത്ത നൂറു രൂപാ തിരികെ ചോദിച്ചതിനു കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍



പാലാ: കടം കൊടുത്ത നൂറു രൂപാ തിരികെ ചോദിച്ചതിന്റെ വിരോധത്തില്‍ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മദ്യപാനി പിടിയിൽ. പാലാ അഡാർട്ട് റോഡിലെ   തോംസൺ ലോഡ്ജിലെ താമസക്കാരനായ കൊല്ലം പത്തനാപുരം പാതിരിക്കൽ നെടുമ്പ്രം ഭാഗത്ത് പുതുകുന്നേൽ വീട്ടിൽ മുഹമ്മദ് ഹനീഫ മകൻ ഷിബു എന്നു വിളിക്കുന്ന ഷെഫീക്കിനെ(44) ആണ് അടുത്ത മുറിയിലെ താമസക്കാരനായ ആലുവ ചൂർണ്ണിക്കര മാടാനി വീട്ടിൽ ബേബി മകൻ ജോബി(47) കറിക്കത്തികൊണ്ട് തലങ്ങും വിലങ്ങും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. 

കഴിഞ്ഞ 16-ാം തീയതി രാത്രി ഷിബു അടുത്ത മുറിയിലെ താമസക്കാരനായ ജോബി തനിക്ക് തരുവാനുള്ള നൂറു രൂപ തിരികെ ചോദിച്ചാണ് ജോബിയുടെ മുറിയിൽ എത്തിയത്. ഈ സമയം മദ്യലഹരിയിൽ ആയിരുന്ന ജോബി ഷിബുവുമായി വാക്കേറ്റം ഉണ്ടാക്കി പച്ചക്കറി അരിഞ്ഞു കൊണ്ടിരുന്ന കറിക്കത്തികൊണ്ട് ഷിബുവിനെ വെട്ടുകയും കുത്തുകയും ചെയ്തു.  ഇതിലെ പ്രതിയായ ജോബിയെ പാല പോലീസ് ഇൻസ്പെക്ടർ കെ.പി. തോംസണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത് സംഭവ സ്ഥലത്ത് എത്തിച്ച് ഫോറൻസിക് വിദഗ്ധരുടെയും മറ്റും സാന്നിദ്ധ്യത്തിൽ തെളിവെടുപ്പ് നടത്തി പാല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K