19 March, 2022 10:55:36 PM


കാറ്റും മഴയും: അതിരമ്പുഴയില്‍ നിര്‍ത്തിയിട്ട ബസിന് മുകളില്‍ തെങ്ങ് വീണു



ഏറ്റുമാനൂര്‍: അതിരമ്പുഴ റോഡില്‍ മനയ്ക്കപ്പാടത്ത് നിര്‍ത്തിയിട്ടിരുന്ന സ്വകാര്യബസിന് മുകളിലേക്ക് തെങ്ങ് വീണു. ഇന്ന് വൈകിട്ട് ശക്തമായ മഴയും കാറ്റും ഉണ്ടായതിനെതുടര്‍ന്ന് രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. ആളപായമില്ലെങ്കിലും ഏറെ നേരം ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ലൈനിന്‍റെ മുകളിലൂടെയാണ് തെങ്ങ് ബസിലേക്ക് മറിഞ്ഞത്. ഓട്ടം കഴിഞ്ഞ നിര്‍ത്തിയിട്ടിരുന്ന ബസില്‍ ജീവനക്കാര്‍ ഇല്ലായിരുന്നു. കോട്ടയത്തുനിന്നും അഗ്നിരക്ഷാസേന എത്തി മരം മുറിച്ചുമാറ്റിയശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K