21 March, 2022 06:19:58 PM


തിരുനക്കര പകൽപ്പൂരം: ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മുതൽ കോട്ടയത്ത് ഗതാഗത നിയന്ത്രണം



കോട്ടയം: തിരുനക്കര പകൽപ്പൂരത്തോടനുബന്ധിച്ച് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മുതൽ കോട്ടയത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.  വാഹനങ്ങള്‍ താഴെ പറയും പ്രകാരം വഴിതിരിച്ചുവിടും.

>  തെക്കുനിന്നും എം സി റോഡിലൂടെ വരുന്ന വലിയ വാഹനങ്ങള്‍ സിമന്റ് കവല ജംഗ്ഷനില്‍ നിന്നും  ഇടതു തിരിഞ്ഞ്  പാറേച്ചാല്‍ റോഡുവഴി തിരുവാതുക്കല്‍- കുരിശുപള്ളി- അറുത്തൂട്ടി ജംഗ്ഷനില്‍ എത്തി വലതു തിരിഞ്ഞ് ചാലുകുന്ന് ജംഗ്ഷനിലെത്തി മെഡിക്കല്‍കോളേജ് ഭാഗത്തേക്ക് പോവുക. കുമരകം ഭാഗത്തേക്കുപോകേണ്ട വാഹനങ്ങള്‍  തിരുവാതുക്കല്‍ - അറുത്തൂട്ടി വഴി പോവുക.

>  എം സി  റോഡിലൂടെ  വരുന്ന കിഴക്കോട്ടുപോകേണ്ട ചെറുവാഹനങ്ങള്‍ മണിപ്പുഴ നിന്നും വലത്തോട്ടു തിരിഞ്ഞ്  ബൈപാസ്  റോഡു വഴി  ഈരയില്‍ക്കടവു വഴി മനോരമ ജംഗ്ഷനിലെത്തി കിഴക്കോട്ടുപോവുക.  വലിയ വാഹനങ്ങള്‍ മണിപ്പുഴ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് കടുവാക്കുളം,  കൊല്ലാടുവഴി കഞ്ഞിക്കുഴിയിലെത്തി പോവുക.

>  നാഗമ്പടത്തുനിന്നും വരുന്ന വാഹനങ്ങള്‍  സിയേഴ്‌സ് ജംഗ്ഷന്‍ , റെയില്‍വേ സ്റ്റേഷന്‍ -ലോഗോസ് വഴി  ചന്തക്കവലയിലെത്തി മാര്‍ക്കറ്റ് വഴി  എം എൽ റോഡ് വഴി കോടിമത ഭാഗത്തേക്ക് പോവുക.

>  കുമരകം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ബേക്കര്‍ ജംഗ്ഷനിലെത്തി  സിയേഴ്‌സ് ജംഗ്ഷന്‍ വഴി വലത്തോട്ടു തിരിഞ്ഞ്  ബസ് സ്റ്റാന്‍ഡിലേക്ക് പോവുക.

>  നാഗമ്പടം സ്റ്റാന്റില്‍ നിന്നും കാരാപ്പുഴ, തിരുവാതുക്കല്‍ ഭാഗത്തേക്ക് പോകേണ്ട ബസ്സുകള്‍ ബേക്കര്‍ ജംഗ്ഷനിലെത്തി അറുത്തൂട്ടി വഴി തിരുവാതുക്കല്‍ ഭാഗത്തേക്കുപോവുക

>  കെ. കെ റോഡിലൂടെ വരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്കുപോകേണ്ട വലിയ വാഹനങ്ങള്‍ കഞ്ഞിക്കുഴി ,ദേവലോകം, കടുവാക്കുളം വഴിയും പ്രൈവറ്റ്  ബസ്സുകള്‍ കളക്ട്രേറ്റ്, ലോഗോസ്, ശാസ്ത്രി റോഡ്, കുര്യന്‍ ഉതുപ്പു റോഡുവഴി നാഗമ്പടം ബസ് സ്റ്റാന്‍ഡിലേക്ക് പോകേണ്ടതാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K