21 March, 2022 07:41:26 PM


കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍



കോട്ടയം: കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. റാന്നി അയിരൂര്‍ ഇടപ്പാവൂര്‍ തറമണ്ണില്‍ വീട്ടില്‍ രാജയുടെ മകന്‍ നിമില്‍ (34), ഇടപ്പാവൂര്‍ തറമണ്ണില്‍ വീട്ടില്‍ സോമന്‍റെ മകന്‍ സ്വരാജ് (31) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 11.45 മണിക്ക് തിരുവനന്തപുരത്തു നിന്നും കൽപ്പറ്റയിലേക്ക് പോകുകയായിരുന്ന ബസില്‍ യാത്രചെയ്യുകയായിരുന്ന സ്ത്രീയെ കയറിപിടിക്കുകയും അപമാനിക്കുകയും ചെയ്യുകയായിരുന്നു. മേലുകാവ് പോലീസ് അറസ്റ്റ് ചെയ്ത ഇവരെ കോടതി റിമാൻഡു ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K