21 March, 2022 09:05:53 PM


ഏറ്റുമാനൂരില്‍ പുലിയിറങ്ങിയെന്ന്; മാടപ്പാട് ആടിന്‍റെ ഉടല്‍ നഷ്ടപ്പെട്ട അവസ്ഥയില്‍



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മാടപ്പാട് ഭാഗത്ത് പുലിയിറങ്ങിയെന്ന് ജനസംസാരം. എന്നാല്‍ ഇത് അധികൃതര്‍ സ്ഥരീകരിച്ചിട്ടില്ല. മാടപ്പാട് സ്വദേശിയുടെ വീട്ടില്‍ കെട്ടിയിരുന്ന ആടിനെ പുലി പിടിച്ച അവസ്ഥയില്‍ കണ്ടെത്തിയതാണ് സംശയത്തിന് കാരണമായതെന്ന് ഏറ്റുമാനൂര്‍ പോലീസ് പറഞ്ഞു. രാവിലെ നോക്കിയപ്പോള്‍ ആടിന്‍റെ തലയും വാല്‍ഭാഗവും മാത്രമേ ഉണ്ടായിരുന്നുവെന്നും ഉടല്‍ കാണാനില്ലെന്നും, എന്നാല്‍ ഇത് സംബന്ധിച്ച പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. പുലി വന്നതായ അടയാളങ്ങള്‍ ഒന്നും കാണാത്ത സ്ഥിതിക്ക് ആരെങ്കിലും കരുതികൂട്ടി ചെയ്തതാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 8.3K