22 March, 2022 02:22:59 PM


കോട്ടയം കളക്ട്രേറ്റില്‍ കെ റെയില്‍ കല്ലുകള്‍ സ്ഥാപിച്ച് യൂത്ത് കോണ്‍ഗ്രസ്; സംഘര്‍ഷം



കോട്ടയം: കെ റെയില്‍ വിരുദ്ധ സമരത്തിന്‍റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ കോട്ടയം കളക്ട്രേറ്റില്‍ സര്‍വ്വേക്കല്ലുകള്‍ സ്ഥാപിച്ചു. സര്‍വ്വേക്കല്ലുമായി നടത്തിയ പ്രതിഷേധസമരത്തിനിടെ സംഘര്‍ഷവുമുണ്ടായി. തിരുനക്കരയില്‍ നിന്ന് ആരംഭിച്ച പ്രതിഷേധം കളക്ട്രേറ്റിന് സമീപത്തെ തടിമില്ലിന് മുന്നില്‍ ബാരിക്കേഡുയര്‍ത്തി തടയാനായിരുന്നു പൊലീസിന്റെ ശ്രമം. എന്നാല്‍ കളക്ട്രേറ്റിന് ബാരിക്കേഡ് മറികടക്കാനായി കളക്ട്രേറ്റിന് സമീപത്തെ ഇടവഴിയിലൂടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കളക്ട്രേറ്റ് വളപ്പില്‍ അനധികൃതമായി സര്‍വ്വേക്കല്ലുകള്‍ സ്ഥാപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന്, പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K