24 March, 2022 02:01:43 AM


ഏറ്റുമാനൂര്‍ ശക്തിനഗറില്‍ വന്‍ അഗ്നിബാധ; ചെരുപ്പുകടയുടെ ഒരു നില പൂര്‍ണ്ണമായി കത്തി


ഏറ്റുമാനൂര്‍: ശക്തിനഗറില്‍ വന്‍ അഗ്നിബാധ. എം.സി.റോഡരികില്‍ പ്രവര്‍ത്തിക്കുന്ന മാക്സ് എന്ന ചെരുപ്പുകടയിലാണ് ബുധനാഴ്ച രാത്രി പതിനൊന്നര കഴിഞ്ഞ് തീ പടര്‍ന്നത്. കടയുടെ എതിര്‍വശത്തുള്ള തട്ടുകടക്കാരാണ് പൂട്ടികിടക്കുന്ന സ്ഥാപനത്തില്‍നിന്നും പുക ഉയരുന്നത് കണ്ടത്. വിവരം അറിഞ്ഞ് കോട്ടയത്തുനിന്നും കടുത്തുരുത്തിയില്‍നിന്നും എത്തിയ അഗ്നിരക്ഷാസേനയുടെ നാല് യൂണിറ്റുകള്‍ ഒരു മണിക്കൂറിലധികം പ്രയത്നിച്ചിട്ടാണ് തീ നിയന്ത്രണവിധേയമാക്കാനായത്.

ബഹുനിലക്കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍നിന്നാണ് തീ പടര്‍ന്നത്. താഴത്തെ നില പൂര്‍ണ്ണമായി അഗ്നിക്കിരയായി. ഇല്ക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമികനിഗമനം. എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K