29 March, 2022 03:15:58 PM


കടുത്തുരുത്തിയിൽ യുവാവ് കാറിൽ മരിച്ച നിലയിൽ; വിഷ വാതകം ശ്വസിച്ചതായി റിപ്പോർട്ട്‌



കോട്ടയം: കടുത്തുരുത്തിയിൽ വീട്ടുമുറ്റത്തെ ഷെഡിൽ നിർത്തിയിട്ടിരുന്ന കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവ് വിഷ വാതകം ശ്വസിച്ചിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അറുനൂറ്റിമംഗലം കെ.എസ് പുരം മുകളേൽ സണ്ണിയുടെ മകൻ ഷെറിൻ സണ്ണി (21) ആണ് മരിച്ചത്.


കാറിനുള്ളിൽ വിഷാംശമുള്ള വസ്തുക്കൾ കുട്ടി ഇട്ട് കത്തിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഈ വസ്തുക്കൾക്കൊപ്പം എ.സി കൂടി പ്രവർത്തിപ്പിച്ചതാണ് യുവാവിന്റെ മരണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം. വീട്ടുമുറ്റത്തെ ഷെഡിൽ രാവിലെ വിറക് എടുക്കാൻ ചെന്ന ഷെറിന്റെ അമ്മ റാണിയാണ് കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K