31 March, 2022 08:23:15 PM


ട്രാഫിക്‌ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് ആശ്വാസമായി കുടിവെള്ളവും കുടയും



കാഞ്ഞിരപ്പള്ളി: ട്രാഫിക്‌ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍, ഹോം ഗാര്‍ഡ്  എന്നിവര്‍ക്ക്  കടുത്ത ചൂടില്‍ നിന്നും രക്ഷ നേടുന്നതിന്‍റെ ഭാഗമായി കാഞ്ഞിരപ്പള്ളി സബ്ബ് ഡിവിഷനിലെ പോലീസ് സ്റ്റേഷനുകളിൽ 350 ലിറ്റർ കുപ്പിവെള്ളവും, 15 കുടയും വിതരണം നടത്തി. ചൂടില്‍നിന്നും ആശ്വാസം ലഭിക്കുന്നതിന് സാധന സാമഗ്രികള്‍ വാങ്ങുന്നതിന് അനുവദിച്ച തുക ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K