01 April, 2022 08:05:26 PM


ടോപ്പ് 10 ഗുണ്ടാലിസ്റ്റിൽപ്പെട്ട കൊടും കുറ്റവാളി രമേശ്കുമാര്‍ പിടിയില്‍



കോട്ടയം: കൊലപാതകം, ഭവനഭേദനം, കൂട്ടായ കവർച്ച, ബലാത്സംഗം, പോക്സോ തുടങ്ങി ഒട്ടനവധി കേസുകളില്‍ പ്രതിയായി മുങ്ങിനടന്ന കൊടും കുറ്റവാളി കാഞ്ഞിരപ്പള്ളിയില്‍ പിടിയില്‍. വെള്ളാവൂര്‍ ഏറത്തുവടകര പള്ളത്തുപാറ ഭാഗത്ത് കിഴക്കേക്കര വീട്ടില്‍ പുരുഷോത്തമന്‍ നായരുടെ മകന്‍ രമേശ്കുമാര്‍ (37) ആണ് പിടിയിലായത്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ടോപ്പ് 10 ഗുണ്ടാലിസ്റ്റിൽപ്പെട്ട ഇയാൾക്കെതിരെ കോടതികള്‍ അറസ്റ്റ് വാറണ്ടുകൾ പുറപ്പെടുവിച്ചിരിക്കുകയായിരുന്നു. 


മണിമല, കറുകച്ചാൽ, കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനുകളിലും ത്യശ്ശുർ ജീല്ലയിലെ ചാവക്കാട് പോലീസ് സ്റ്റേഷനിലും, കണ്ണുർ ജീല്ലയിലെ കേളകം പോലീസ് സ്റ്റേഷനിലുമായി വിവിധ കേസുകളില്‍ പ്രതിയാണ് രമേശ് കുമാർ. അറസ്റ്റ് വാറണ്ടുകൾ എക്സിക്യുട്ട് ചെയ്യുന്നതിന് പോലീസ് ഇയാളെ അന്വേഷിച്ചു വരികയായിരുന്നു. ഇന്നലെ വൈകിട്ട് 6.00 മണിയോടെ ഒരു കൊലപാതകശ്രമം നടത്തി മുങ്ങിയ പ്രതിയെ തിരഞ്ഞു വരുന്ന വേളയിലാണ് രമേശ്കുമാര്‍ പിടിയിലാവുന്നത്.


കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി എൻ. ബാബുക്കുട്ടന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് മണിമല സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഷാജിമോൻ ബി, എസ്ഐമാരായ ബോബി വർഗ്ഗീസ്, ഷംസുദ്ദിൻ എ.എച്ച്, എഎസ്ഐ സുനിൽകുമാർ എം. ജെ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രതാപ് വി.ബി, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രശാന്ത്, നീധിൻ,  ശ്രീജീത്ത് എന്നിവരുടെ നേത്യത്വത്തിലാണ് പ്രതിയേയും,ഇയാളുടെ കുട്ടാളികളെയും അറസ്റ്റ് ചെയ്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K