07 April, 2022 03:44:48 PM


ഏറ്റുമാനൂരിലെ കോളേജിൽനിന്ന് വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു



ഏറ്റുമാനൂർ: ഏറ്റുമാനൂരിലെ കോളേജിൽനിന്ന് വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കടലില്‍ തിരയില്‍പെട്ട രണ്ട് പേരുടെ മൃതദേഹം കണ്ടുകിട്ടി. ഒരാളെ കാണാതായി. ഏറ്റുമാനൂരിലെ സ്വകാര്യ എൻജിനീയറിങ് കോളജിൽ നിന്നു ഇന്നലെ വൈകിട്ട് മണിപ്പാലിലേക്ക് വിനോദയാത്രക്ക് പോയ സംഘത്തിലെ ബിടെക് എട്ടാം സെമസ്റ്റര്‍ വിദ്യാർഥികളായ കോട്ടയം കുഴിമറ്റം ചേപ്പാട്പറമ്പില്‍ സി.ഐ അനിലിന്‍റെ മകന്‍ അമല്‍ സി അനില്‍, പാമ്പാടി വെള്ളൂര്‍ എലിമുള്ളില്‍ അലന്‍ റജി, എറണാകുളം ഉദയംപേരൂര്‍ ചിറമേല്‍ സി.എ.ജോണ്‍സന്‍റെ മകന്‍ ആന്‍റണി ഷിനോയി എന്നി മൂന്ന് പേരാണ് അപകടത്തില്‍പെട്ടത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 8K