27 May, 2022 03:44:15 PM


കാണക്കാരിയില്‍ വൈദ്യുതിലൈനില്‍ മുട്ടി തെങ്ങ്: വെട്ടിമാറ്റണമെന്ന് നാട്ടുകാര്‍



ഏറ്റുമാനൂര്‍: വൈദ്യുതിവിതരണത്തിന് ഭീഷണിയായി തെങ്ങ്. കാണക്കാരി അമ്പലക്കവലയില്‍നിന്നും അതിരമ്പുഴയ്ക്കുള്ള റോഡിന് സമീപമാണ് വൈദ്യുതിലൈനില്‍ തട്ടി മണ്ട പോയ തെങ്ങ് നില്‍ക്കുന്നത്. റോഡിലേക്ക് ചെരിഞ്ഞു വൈദ്യുതി ലൈനിലും പോസ്റ്റിലുമായി തട്ടി നില്‍ക്കുന്ന തെങ്ങ് നാട്ടുകാരില്‍ ഭീതിയുണര്‍ത്തുന്നു. ഒരു കാറ്റു വന്നാല്‍ തെങ്ങിനോടൊപ്പം സമീപത്തുള്ള വൈദ്യുതിപോസ്റ്റുകളും നിലംപൊത്തുമെന്ന് നാട്ടുകാര്‍ പറയുന്നു. 


റയില്‍വേ ഗേറ്റിന് സമീപത്ത്  കാണക്കാരി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ തെങ്ങാണ് ഭീഷണിയായത്. പരിസരപ്രദേശങ്ങളിലെ വൈദ്യുതിവിതരണത്തിന് തടസമുണ്ടാകാനും ആളപായത്തിനും സാധ്യതയുള്ള തെങ്ങ് വെട്ടിമാറ്റണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും അധികൃതര്‍ അനങ്ങുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K