07 July, 2016 06:27:11 PM


വിമുക്തഭടന്മാരുടെ ആശ്രിതരായ പെണ്‍കുട്ടികള്‍ക്ക് നഴ്സിംഗ് കോഴ്‌സ് പ്രവേശനം

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ജനറല്‍ നഴ്‌സിങ് സ്‌കൂളുകളില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കോഴ്‌സ് പ്രവേശനത്തിന് വിമുക്തഭടന്മാരുടെ ആശ്രിതരായ പെണ്‍മക്കള്‍ക്ക് ഓരോ ജില്ലയിലും സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് ശുപാര്‍ശക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റായ www.dhs.kerala.gov.in-ല്‍ ലഭിക്കും. അപേക്ഷയുടെ പകര്‍പ്പും, എസ്.എസ്.എല്‍.സി അഥവാ തത്തുല്യ സര്‍ട്ടിഫിക്കറ്റ്, പ്ലസ് ടൂ മാര്‍ക്ക് ലിസ്റ്റ്/സര്‍ട്ടിഫിക്കറ്റ്, വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ്, ബന്ധപ്പെട്ട ജില്ലാ സൈനികക്ഷേമ ആഫീസറില്‍ നിന്നും നേടിയ ആശ്രിത സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സൈനികക്ഷേമ ഡയറകടര്‍, സൈനികക്ഷേമ ഡയറക്ടറേറ്റ്, വികാസ്ഭവന്‍, തിരുവനന്തപുരം - 695033 എന്ന വിലാസത്തില്‍ ജൂലൈ 15 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ലഭിക്കുംവിധം അയയ്ക്കണം. അസല്‍ അപേക്ഷയും പ്രോസ്‌പെക്ടസില്‍ ആവശ്യപ്പെട്ടിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട നഴ്‌സിങ് സ്‌കൂള്‍ പ്രിന്‍സിപ്പാളിന് നേരിട്ട് അയയ്ക്കണം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K