05 July, 2022 12:19:22 AM


'കുഞ്ഞിളംകൈകൾ @ കുറവിലങ്ങാട്' : കൃഷിപാഠങ്ങളുമായി കുരുന്നുകൾ ഒത്തുചേർന്നു



കോട്ടയം : ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കുറവിലങ്ങാട് കൃഷിഭവൻ പൂർണോദയ വിദ്യാനികേതനമായി ചേർന്ന് നടപ്പിലാക്കിയ കുഞ്ഞിളം കൈകൾ @ കുറവിലങ്ങാട് പരിപാടി ശ്രദ്ധേയമായി. പദ്ധതിയിൽ പങ്കുചേരലിന്റെ ഭാഗമായി കുട്ടികൾ ചിത്രലേഖനത്തുണിയിൽ തൊടിയിലെ മണ്ണ് കുഞ്ഞിളം കൈകളാൽ പതിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്ക് 2022 പച്ചക്കറി തൈകൾ സൗജന്യമായി നല്കി.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ബ്ളോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് ചെയർമാൻ പി സി കുര്യൻ, ധർമ്മരാജ്യവേദി സ്ഥാപകൻ സ്വാമി ഡോ സച്ചിതാനന്ദ ഭാരഥി, ജനപ്രതിനിധികളായ റ്റി എൻ രമേശൻ, സന്ധ്യാ സജി, റ്റെസി സജീവ്, വിനു കുര്യൻ, ഡാർലി ജോജി , ജോയ്സ് അലക്സ് , ബിജു പുഞ്ചായിൽ , എം എം ജോസഫ് എന്നിവർ പങ്കെടുത്തു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K