12 July, 2016 08:37:29 PM


മത്സ്യത്തൊഴിലാളി കടാശ്വാസം : പണം തിരികെ നല്‍കണം

തിരുവനന്തപുരം: മത്സ്യത്തൊഴിലാളി വായ്പകളില്‍ മോറട്ടോറിയം ഉത്തരവ് വക വയ്ക്കാതെ മത്സ്യത്തൊഴിലാളികളെ സമ്മര്‍ദത്തിലാക്കി തുക ഈടാക്കി അക്കൗണ്ട് ക്ലോസ് ചെയ്ത കേസുകളില്‍ അത്തരം തുക അവര്‍ക്ക് മടക്കി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. മത്സ്യത്തൊഴിലാളികള്‍ നിര്‍ദ്ദിഷ്ട ഫോറത്തില്‍ ഇതിനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാഫോറം കടാശ്വാസ കമ്മീഷന്റെ തിരുവനന്തപുരത്തെ ആഫീസിലും ജില്ലകളിലെ ഫിഷറീസ് ഓഫീസുകളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍, റീ ഫണ്ട് ലഭിക്കേണ്ട തുക അടച്ചതിനുള്ള അസല്‍ രസീത്, റീഫണ്ട് ക്രഡിറ്റ് ചെയ്ത് ലഭിക്കേണ്ട അപേക്ഷകന്റെ പേരില്‍ നിലവിലുള്ള സേവിംഗ് ബാങ്ക് അക്കൗണ്ട് സംബന്ധിച്ച പാസ് ബുക്കിന്റെ ഒന്നാം പേജിന്റെ പകര്‍പ്പ് എന്നിവ സഹിതം സെക്രട്ടറി, കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍, റ്റി. സി-11/884, നളന്ദ ജംഗ്ഷന്‍, നന്ദന്‍കോട്. കവടിയാര്‍ പി. ഒ, തിരുവനന്തപുരം- 695 003 എന്ന വിലാസത്തില്‍ അയക്കണം. (ഫോണ്‍ 0471-2312010). 31-12- 2007 ന് മുമ്പ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍, സഹകരണ സംഘങ്ങള്‍, നാഷണലൈസ്ഡ് ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ തുടങ്ങിയ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് എടുത്തിട്ടുള്ള കടങ്ങളില്‍ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ കടാശ്വാസം ശുപാര്‍ശ ചെയ്ത് തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വിവിധ ഓഫീസുകളില്‍ പുരോഗമിച്ചു വരുന്ന വേളയിലാണ് ചില സ്ഥാപനങ്ങള്‍ മോറട്ടോറിയം വകവയ്ക്കാതെ തുക ഈടാക്കിയത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K