12 August, 2022 02:41:40 PM


കോട്ടയം മറിയപ്പള്ളിയിൽ ലോറി കാറിലും സ്കൂട്ടറിലും ഇടിച്ച് ദമ്പതികൾ മരിച്ചു



കോട്ടയം: എംസി റോഡിൽ കോട്ടയം മറിയപ്പള്ളിയിൽ നിയന്ത്രണം വിട്ട ലോറി കാറിലും സ്കൂട്ടറിലും ഇടിച്ച് ദമ്പതികൾ മരിച്ചു. പള്ളം മംഗലപുരം വീട്ടിൽ സുദർശനൻ, ഭാര്യ ഷൈലജ (60) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ എം സി റോഡിൽ മറിയപ്പള്ളിയിൽ ആയിരുന്നു അപകടം. പള്ളത്തു നിന്നും മറിയപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്നു ഇവർ സഞ്ചരിച്ച സ്കൂട്ടർ. ഈ സമയം എതിർ ദിശയിൽ നിന്നും വന്ന ലോറി നിയന്ത്രണം വിട്ട് ആദ്യം ഒരു കാറിലും, പിന്നീട് ഇവർ സഞ്ചരിച്ച സ്കൂട്ടറിലും ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ ശൈലജ തൽക്ഷണം മരിച്ചു. ഉടൻ തന്നെ സുദർശനെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവിടെ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ
ചികിത്സയിലിരിക്കെയാണ് സുദർശനന്റെ മരണം. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിനു കാരണമെ ന്നു സംശയിക്കുന്നു. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K