12 August, 2022 06:51:52 PM


റിട്ടയേഡ് അധ്യാപികയുടെ വീട്ടിൽ നിന്നും മൂന്നുലക്ഷം രൂപ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ




പൊൻകുണം: റിട്ടയേഡ് അധ്യാപികയുടെ വീട്ടിൽ നിന്നും മൂന്നുലക്ഷം രൂപ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. ചിറക്കടവ് കിഴക്കുംഭാഗം കരയിൽകുഴിമറ്റത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രാമൻ മകൻ രാജൻ എന്ന് വിളിക്കുന്ന രാജേഷ് കെ. ആർ (53) നെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. 84 വയസ്സുള്ള റിട്ട. അധ്യാപിക വീട്ടില്‍ ഒറ്റക്കാണ് താമസിച്ചിരുന്നത്. പ്രതി  അധ്യാപികയുടെ വീട്ടിൽ ഇടയ്ക്കിടയ്ക്ക് കൂലിപ്പണിക്കായി വരാറുണ്ടായിരുന്നു. ഇയാൾ വീടും പരിസരവും കൃത്യമായി മനസ്സിലാക്കുകയും മോഷണം നടത്തുകയുമായിരുന്നു. 

വീട്ടിലെ കിടപ്പുമുറിയില്‍ നിന്നാണ് 3 ലക്ഷം രൂപ ഇയാൾ മോഷ്ടിച്ചത്. അധ്യാപിക നൽകിയ പരാതിയെ തുടർന്ന് പൊന്‍കുന്നം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. മോഷ്ടിച്ച 3 ലക്ഷം രൂപ ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. പൊൻകുന്നം എസ്.എച്ച്.ഓ എൻ.രാജേഷ്, എസ്. ഐ റെജിലാൽ, എ. എസ്. ഐ അംസു പി. എസ്,  സീനിയർ സി.പി.ഓ മാരായ റിച്ചാർഡ്, ഷാജി ചാക്കോ, ബിവിൻകെ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K