21 August, 2022 02:09:21 PM


കാറിന് പിന്നിൽ ഇടിച്ച ബൈക്ക് ബസിനടിയിലേക്ക് തെറിച്ച് വീണു; യാത്രക്കാരൻ രക്ഷപ്പെട്ടു



കോഴിക്കോട്: കൊടുവള്ളിയിൽ കാറിനു പിന്നിൽ ഇടിച്ച ബൈക്ക് കെഎസ്ആർടിസി ബസിന് അടിയിൽ അകപ്പെട്ടു. ഇന്ന് രാവിലെ ഏഴുമണിയോടെ ദേശീയപാതയിൽ കൊടുവള്ളി ബസ് സ്റ്റാൻഡിനു മുന്നിലായിരുന്നു അപകടം. കൊടുവള്ളി തലപെരുമണ്ണ സ്വദേശി സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഇയാൾ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

മുന്നിലുണ്ടായിരുന്ന കാറിന് പിന്നിൽ ഇടിച്ച ശേഷം കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിനടിയിൽ അകപ്പെടുകയായിരുന്നു. ബൈക്കും യാത്രക്കാരനും ബസിന്‍റെ ചക്രത്തിന് സമീപം വരെ എത്തിയെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. നാട്ടുകാരും യാത്രക്കാരും ചേർന്ന് ഏറെ പാടുപെട്ടാണ് ഇയാളേയും ബൈക്കും ബസിനടിയിൽ നിന്ന് പുറത്തെടുത്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K