22 August, 2022 09:25:36 AM


നി​ർ​ത്തി​യി​ട്ടി​രു​ന്ന മി​നി ബ​സി​ലേ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട ട്ര​ക്ക് പാ​ഞ്ഞു ക​യ​റി; ​16 പേ​ർ മ​രി​ച്ചു



മോ​സ്കോ: റ​ഷ്യ​യി​ലെ ഉ​ലി​യാ​നോ​വ്സ്കി​യി​ൽ ട്ര​ക്കും മി​നി-​ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 16 പേ​ർ കൊ​ല്ല​പ്പെ​ട്ടു. മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നി​ർ​ത്തി​യി​ട്ടി​രു​ന്ന മി​നി ബ​സി​ലേ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട ട്ര​ക്ക് പാ​ഞ്ഞു ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് ആ​ഭ്യ ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ബ​സ് വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത​ത്. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ട്ര​ക്ക് ഡ്രൈ​വ​റും ഉ​ൾ​പ്പെ​ടു​ന്നു​വെ​ന്ന്  വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. സം​ഭ​വ​ത്തി​ൽ റ​ഷ്യ​ൻ ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K