09 September, 2022 05:17:10 PM


പാലായിൽ റിട്ട. മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരിക്ക് തെരുവ് നായയുടെ കടിയേറ്റു



കോട്ടയം: പാലായിൽ വീട്ടമ്മയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. കടിയേറ്റ തൊടുപുഴ സ്വദേശി സാറാമ്മയെ പാലാ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാറമ്മയുടെ വലതു കാലിലാണ് നായ കടിച്ചത്. റിട്ടയേർഡ് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരിയാണ് സാറാമ്മ. പാലാ കുരിശുപള്ളി കവലയിലാണ് സംഭവം. 

ഇന്നലെ തൃശൂരിൽ തെരുവുനായയെ ഭയന്ന് ബൈക്കിൽ നിന്ന് വീണ യുവതിക്കും പരിക്കേറ്റിരുന്നു. മേഴത്തൂർ ആശാരി വീട്ടിൽ ശശിയുടെ ഭാര്യ ഷൈനിക്കാണ് (35) പരിക്ക് സംഭവിച്ചത്. പെരുമ്പിലാവ് തിപ്പലിശ്ശേരിയിൽ വച്ച് തെരുവുനായ ഇവരെ പിറകെ ഓടിക്കുകയായിരുന്നു. വികലാംഗ ദമ്പതികളാണ് ഇരുവരും. കുട്ടിയുമായി സ്കൂട്ടറിൽ പോകുമ്പോഴാണ് നായ പിറകെ ഓടിയത്. തലക്ക് ഗുരുതര പരിക്കേറ്റ ഷൈനി തൃശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K