04 November, 2022 06:04:24 PM


കനത്ത മഴ: കോട്ടയം മെഡിക്കൽ കോളേജ് ഓ പി വിഭാഗത്തിൽ വൻ വെള്ളക്കെട്ട്



കോട്ടയം: വൻമഴയെ തുടർന്നു  കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ഓപി വിഭാഗത്തിൽ മുട്ടോളം വെളളം. ഇതോടെ രോഗികളും , ബന്ധുക്കളും കൂട്ടിരിപ്പുകാരും  ദുരിതത്തിലായി. ഓടയിലൂടെ വെള്ളം പോകാത്തതാണ് മെഡിക്കൽ കോളേജിൽ വെള്ളം കയറാൻ കാരണമായി പറയുന്നത്. പിന്നാലെ അധികൃതര്‍ സ്ഥലത്തെത്തി ഓട വൃത്തിയാക്കിയതോടെ വെള്ളക്കെട്ടിന് ശമനമായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K