05 November, 2022 05:45:29 PM


ഏറ്റുമാനൂരിൽ ട്രാഫിക് ബോധവൽക്കരണവും 'യോദ്ധാവ്' ലഹരിവിരുദ്ധ ക്യാമ്പയിനും



ഏറ്റുമാനൂർ: ജനമൈത്രി പോലീസും, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ഏറ്റുമാനൂർ യൂണിറ്റും സംയുക്തമായി ഏറ്റുമാനൂർ ബോയ്സ്  ഹൈസ്കൂളിൽ ട്രാഫിക് ബോധവൽക്കരണവും, ലഹരി വിരുദ്ധ ക്യാമ്പയിനും  നടത്തി. സ്കൂൾ പ്രധാന അധ്യാപിക സിനി മോൾ ടി അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ പ്രിൻസിപ്പൽ
സബ് ഇൻസ്പെക്ടർ  പ്രക്ഷോഭ് പരിപാടി  ഉദ്ഘാടനം ചെയ്തു.  

ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് എൻ പ്രതീഷ് മുഖ്യ പ്രഭാഷണം നടത്തി. ബോധവൽകരണ ക്ലാസ്സ് എ എസ് ഐ ഷാജിമോൻ നയിച്ചു.  കെ എച്ച് ആർ എ  ജില്ലാ വർക്കിംഗ് പ്രസിഡൻറ് വേണുഗോപാലൻ നായർ, ജനമൈത്രി പി ആർ ഓ ബിജു വി കെ, യൂണിറ്റ് ഭാരവാഹികളായ ജേക്കബ് ജോൺ, ബോബി തോമസ് കാറ്റർ, ജോബിൻ,  ബിപിൻ തോമസ് പാലാ, മൃദുൽ, റോബിൻ, രാധാകൃഷ്ണൻ, തങ്കച്ചൻ ആർക്കാടിയ എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K