06 February, 2026 07:00:40 PM


കോട്ടയം നഗരമധ്യത്തില്‍ യുവാവിന്റെ പരാക്രമം; റോഡിലിരുന്ന് അസഭ്യം പറയലും വാഹനം തടയലും



കോട്ടയം: നഗരമധ്യത്തില്‍ ഗാന്ധി സ്‌ക്വയറില്‍ യുവാവിന്റെ പരാക്രമം. വൈകിട്ട് നാലുമണിയോടെ ഇവിടെയെത്തിയ ഇയാള്‍ റോഡിന്റെ മധ്യത്തില്‍ ഇരുന്ന ശേഷം വാഹനങ്ങള്‍ തടയുകയായിരുന്നു. പൊലീസെത്തി ഇയാളെ സ്ഥലത്തുനിന്ന് മാറ്റിയെങ്കിലും വീണ്ടുമെത്തി റോഡിന്റെ നടുവില്‍ കിടക്കുകയും വാഹനത്തിന്റെ ഡ്രൈവര്‍മാരെ അസഭ്യം പറയുകയും ചെയ്തു. 4.30 ഓടെ കൂടുതല്‍ പൊലീസെത്തി ഇയാളെ ഇവിടെനിന്ന് നീക്കി.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K