04 February, 2026 09:59:02 PM


ജാമ്യത്തിൽ ഇറങ്ങിയ കൊലക്കേസ് പ്രതി സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിൽ



കോട്ടയം: ജാമ്യത്തിൽ ഇറങ്ങിയ കൊലക്കേസ് പ്രതി സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിൽ. കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയില്‍ സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് ജാമ്യത്തില്‍ ഇറങ്ങിയ പ്രതി  കേസ്സിലെ സാക്ഷിയും വിദേശ പൌരത്വമുള്ളതുമായ യുവതി താമസിച്ചു വരുന്ന അമലഗിരി ഭാഗത്തുള്ള  അപ്പാർട്ടുമെന്റിൽ 31.01.2026 തീയതി   അതിക്രമിച്ചു കയറി  യുവതിയെ  ഭീഷണിപ്പെടുത്തിയ സംഭവത്തിൽ  കോട്ടയം ജില്ലയിൽ കാണക്കാരി വില്ലേജിൽ പട്ടിത്താനം കപ്പടക്കുന്നേൽ വീട്ടിൽ K M ജോർജ്ജ് മകൻ സാം ജോർജ്ജ്  വയസ്സ് 56 എന്നയാളെ ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ SHO ടി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.  പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 918