06 February, 2026 04:34:18 PM
പൊൻകുന്നത്ത് ആംബലൻസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

കോട്ടയം: കോട്ടയത്ത് ആംബലൻസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കോട്ടയം പൊൻകുന്നം നഗരത്തിൽ വെച്ചാണ് അപകടം ഉണ്ടായത്. തമിഴ്നാട് തേനി സ്വദേശി മുരുകദാസ് ശങ്കരപാണ്ഡ്യനാണ് മരിച്ചത്. 67 വയസായിരുന്നു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ശങ്കരപാണ്ഡ്യൻ റോഡ് മുറിച്ചുകടക്കുമ്പോൾ ആംബുലൻസ് ഇടിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.





