10 November, 2022 10:43:19 PM


ഏറ്റുമാനൂരിലെ എഞ്ചിനീയറിംഗ് കോളേജില്‍ ഭക്ഷ്യവിഷബാധ; ഒട്ടേറെ പേര്‍ ആശുപത്രിയില്‍



ഏറ്റുമാനൂര്‍: ഏറ്റുമാനൂരിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ. നാല് പേരെ കോട്ടയം മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുപ്പതോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. വയറിളക്കം, ഛര്‍ദ്ദി, വയറുവേദന എന്നീ ലക്ഷണങ്ങളോടെയാണ് വിദ്യാര്‍ഥിനികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.


ഏറ്റുമാനൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ എത്തിയ ഒരു കുട്ടി രക്തം ഛര്‍ദ്ദിക്കുകയും പിന്നീട് ബോധരഹിതയാകുകയും ചെയ്തു. ഇവരെയുള്‍പ്പെടെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹോസ്റ്റലില്‍ നല്‍കിയ ഭക്ഷണത്തില്‍നിന്നാണ് വിഷബാധയേറ്റതെന്നാണ് ആരോപണം. ഇന്നലെ ഹോസ്റ്റലില്‍ ചോറിനോടൊപ്പം നല്‍കിയ മീന്‍കറിയ്ക്കുപയോഗിച്ച മീന്‍ പഴയതായിരുന്നു എന്ന് വിദ്യാര്‍ഥിനികള്‍ ആരോപിക്കുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K