30 November, 2022 07:19:22 PM


കഞ്ചാവ് കേസില്‍ ഒളിവില്‍ പോയ അതിരമ്പുഴ സ്വദേശികളെ പോലീസ് തിരയുന്നു



വൈക്കം: കഞ്ചാവ് കേസില്‍ ഒളിവില്‍ പോയ അതിരമ്പുഴ സ്വദേശികളെ പോലീസ് തിരയുന്നു. അതിരമ്പുഴ പുതുശേരി വീട്ടില്‍ ജയിംസ് മകന്‍ നിഖിൽ പി. ജെ.(22) , അതിരമ്പുഴ പാറശ്ശേരി വീട്ടില്‍  ജെയിംസ് മകന്‍ ജിതിൻ ജെയിംസ് (25) എന്നിവരെയാണ് ഒക്ടോബർ 9ന് 92 കിലോ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസുമായി ബന്ധപ്പെട്ട് തലയോലപ്പറമ്പ് പോലീസ് തിരയുന്നത്. ഇവര്‍ വ്യാജ പേരും മേല്‍വിലാസവും ഉണ്ടാക്കി പല സ്ഥലങ്ങളിലും താമസിക്കുവാൻ സാധ്യതയുള്ളതാണെന്നും ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ ഉടൻതന്നെ താഴെപ്പറയുന്ന നമ്പരിൽ അറിയിക്കണമെന്നും പോലീസ് അറിയിച്ചു.

ഡി.വൈ.എസ്.പി ഓഫീസ് വൈക്കം -  04829231332, എസ്.എച്ച്.ഓ വൈക്കം - 91 94979 87081, എസ്.ഐ. തലയോലപ്പറമ്പ്  - 91 94979 61438


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K