29 January, 2023 05:04:13 PM


വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ര്‍​ണ​വും പ​ണ​വും മോ​ഷ്ടി​ച്ച പ​ത്താം ക്ലാ​സു​കാ​ര​ന്‍ പി​ടി​യി​ല്‍



ക​ണ്ണൂ​ർ: ശ്രീ​ക​ണ്ഠാ​പു​ര​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ര്‍​ണ​വും പ​ണ​വും മോ​ഷ്ടി​ച്ച പ​ത്താം ക്ലാ​സു​കാ​ര​ന്‍ പി​ടി​യി​ല്‍. ക​ഴി​ഞ്ഞ 17 നാ​ണ് പൊ​ടി​ക്ക​ള​ത്തെ ദാ​ക്ഷാ​യ​ണി​യു​ടെ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ന്ന​ത്. 87,000 രൂ​പ​യും ര​ണ്ട​ര പ​വ​ന്‍റെ സ്വ​ർ​ണ​വു​മാ​ണ് മോ​ഷ​ണം പോ​യ​ത്. പ​ണ​വും സ്വ​ർ​ണ​വു​മാ​യി നാ​ടു​വി​ട്ട വി​ദ്യാ​ർ​ഥി കോ​ഴി​ക്കോ​ടു​നി​ന്നാ​ണ് പി​ടി​യി​ലാ​യ​ത്.

പ​ക​ൽ സ​മ​യ​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്നാ​യി​രു​ന്നു മോ​ഷ​ണം. യൂ​ട്യൂ​ബി​ല്‍ നോ​ക്കി ത​ന്ത്ര​ങ്ങ​ള്‍ പ​ഠി​ച്ച ശേ​ഷ​മാ​ണ് വി​ദ്യാ​ർ​ഥി മോ​ഷ​ണ​ത്തി​നി​റ​ങ്ങി​യ​ത്. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്‌ മാ​സ്ക് ധ​രി​ച്ചെ​ത്തി​യ മോ​ഷ്‌​ടാ​വി​നെ പോ​ലീ​സ്‌ തി​രി​ച്ച​റി​ഞ്ഞ​ത്‌. ക​വ​ര്‍​ച്ച​യ്‌​ക്കു​ശേ​ഷം നാ​ടു​വി​ട്ട വി​ദ്യാ​ര്‍​ഥി എ​റ​ണാ​കു​ളം, കോ​ട്ട​യം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​റ​ങ്ങി​ന​ട​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ്‌ പോ​ലീ​സ്‌ പ​റ​യു​ന്ന​ത്‌.

കു​ട്ടി​യു​ടെ കൈ​യി​ൽ നി​ന്ന് മോ​ഷ​ണം ന​ട​ത്തി​യ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. മോ​ഷ്ടി​ച്ച തു​ക​യി​ല്‍ നി​ന്ന് 30, 000 രൂ​പ കു​ട്ടി ചെ​ല​വ​ഴി​ച്ചി​രുു​ന്നു. പ്രാ​യ​പൂ​ർ​ത്തി ആ​കാ​ത്ത​തി​നാ​ൽ പതിനഞ്ചുകാരനെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ലേ​ക്ക് മാ​റ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K